തൃത്താല സമ്പൂര്‍ണ ശൗചാലയ ബ്ലോക്ക്
ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഇനി സമ്പൂര്‍ണ ശൗചാലയ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും കക്കൂസ് ഇല്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും അത് നിര്‍മിക്കാന്‍ ധനസഹായം നല്‍കിയാണ് തൃത്താല സമ്പൂര്‍ണ ശൗചാലയ ബ്ലോക്ക് പഞ്ചായത്തായി മാറിയത്. വെള്ളിയാഴ്ച നടന്ന സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനത്തോടെ ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ ശൗചാലയ ബ്ലോക്ക് പഞ്ചായത്തായി തൃത്താല മാറി.
ജില്ലയില്‍ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പഞ്ചായത്തായ തിരുമിറ്റക്കോട് പഞ്ചായത്തും തൃത്താല ബ്ലോക്ക് പരിധിയിലാണ്. മൂന്ന് മാസത്തോളം നീണ്ട നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ബ്ലോക്ക് പരിധിയില്‍ സ്വന്തമായി കക്കൂസില്ലാത്ത 427 കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ച് നല്കാന് സാധിച്ചത്. ആനക്കര പഞ്ചായത്തില്‍ നൂറ്, കപ്പൂരില്‍ 62, പട്ടിത്തറയില്‍ 60, തൃത്താലയില്‍ 62, തിരുമിറ്റക്കോട് 58, നാഗലശ്ശേരിയില്‍ 45, ചാലിശ്ശേരിയില്‍ 40 എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തിലും കക്കൂസിന്റെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിനായി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ കുടുംബങ്ങളുടെ കണക്ക്.
65,00,758 രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി. അബ്ദുല്‍കരീം അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു മാവറ, വി. സുജാത, എം. രജിഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ജനാര്ധനന്, ധന്യ സുരേന്ദ്രന്, എം.വി ബിന്ദു, കെ.വി ഹിളര്‍, കെ. മനോഹരന്, പി. ബാലകൃഷ്ണന്, തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദീപ, ബി.ഡി.ഒ ടി. വിശ്വനാഥന്, ജി.ഇ.ഒ ഉണ്ണിക്കൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."