കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ അനധികൃത നിയമനം;അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ പണം വാങ്ങി അനധികൃത നിയമനം നല്‍കിയെന്ന ഹരജിയില്‍ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് ജഡ്ജ് സി. ജയചന്ദ്രന്‍ ഉത്തരവിട്ടു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം.സി.എസ് മേനോന്‍, ഉള്‍പ്പെടെ പത്തുപേരെ പ്രതിസ്ഥാനത്ത് നിറുത്തി തൃശൂര്‍ ചേറൂരിലെ മായംപുറത്ത് വീട്ടില്‍ ജയശങ്കര്‍ രാജഗോപാല്‍ നല്‍കിയ ഹരജിയിലാണ് തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയോട് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
അടുത്ത മാസം നാലാം തിയ്യതിക്ക് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജ്യസ് ആക്ടില്‍ വരുത്തിയ ഭേദഗതി അനുസരിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥിര നിയമനം പി.എസ്.സി വഴി മാമ്രേ നടത്താവുവെന്നാണ് നിയമം.
ഇത് മറികടന്നുകൊണ്ട് 109 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കുകയും പിന്നീട് ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്തുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
ക്ഷേത്ര ജീവനക്കാരെ ദേവസ്വം ബോര്‍ഡിന് നിയമിക്കാം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എം.സി.എസ് മേനോന്‍ പ്രസിഡന്റായുള്ള ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം നിയമാവലി അനുസരിച്ച് നിയമനം നടത്താമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതനുസരിച്ച് ക്ഷേത്ര ജീവനക്കാരുടെ വിഭാഗത്തില്‍പ്പെടുത്തി നിയമന ശുപാര്‍ശ നല്‍കിയ 109 പേരെ നിയമിച്ചത് എസ്റ്റാബ്ലിഷ്ഡ് വിഭാഗത്തിലായിരുന്നു.
മാത്രമല്ല, നിയമനത്തിന് ലക്ഷങ്ങള്‍ വാങ്ങിയെന്നും അടുത്ത ബന്ധുക്കളെ നിയമിച്ചുവെന്നും ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. പ്രാഥമിക വിലയിരുത്തലില്‍ ഹരജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ജയശങ്കര്‍ രാജഗോപാലിന് വേണ്ടി അഡ്വ. ടി.ആര്‍ രാജീവ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."