ഇല്ലിക്കല്‍ കല്ലിലേക്കുള്ള റോഡ് തകര്‍ന്നു
ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലേക്കുള്ള റോഡിന്റെ പഴുക്കാക്കാനം ഭാഗത്ത് റോഡ് തകര്‍ന്നു. കയറ്റവും വളവുള്ള ഭാഗത്താണ് റോഡിന്റെ ഒരു വശം പൂര്‍ണ്ണമായി തകര്‍ന്നത്.
കയറ്റം കയറിച്ചെല്ലുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് ഇത് ഇടയാക്കുന്നുണ്ട്. അമിത ഭാരവുമായെത്തുന്ന ടിപ്പര്‍ ലോറികള്‍ കയറുന്നതാണ് റോഡ് തകര്‍ന്നതിന് കാരണമായി നാട്ടുകാര്‍ പറയുന്നത്. ഇതിന് മുന്‍പും റോഡ് തകര്‍ന്നപ്പോള്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് സമീപത്തുള്ള പാറമടക്കാര്‍ റോഡ് നന്നാക്കി നല്‍കിയിരുന്നു. റോഡ് ശരിയാക്കി അധികം വൈകാതെ വീണ്ടും തകരുകയായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് പല പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപെടുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഇരുചക്ര വാഹനങ്ങള്‍ ഇളകിക്കിടക്കുന്ന മിറ്റിലില്‍ കയറി വീഴുന്നത് പതിവാണ്. അടിയന്തരമായി റോഡ് നന്നാക്കുന്നതിന് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."