HOME
DETAILS

സഊദിക്ക് അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കാന്‍ 1 .15 ബില്യണ്‍ ഡോളറിന്റെ കരാറിന് അമേരിക്ക

  
backup
September 25, 2016 | 7:40 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%86%e0%b4%af%e0%b5%81%e0%b4%a7

റിയാദ്: സഊദിഅറേബ്യക്കു വന്‍ തോതില്‍ ആയുധം വില്‍ക്കുന്നതിന് അമേരിക്കന്‍ കരാറിന് സെനറ്റ് അംഗീകാരം നല്‍കി. ഏകദേശം 1.15 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടിനാണ് അമേരിക്കന്‍ സെനറ്റ് യോഗം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്.

കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ ആയുധ ഇടപാടിന് പെന്റഗണ്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും സെനറ്റിന്റെ അംഗീകാരത്തിനായി കാത്തു നില്‍ക്കുകയായിരുന്നു. ഇരുപത്തി ഏഴിനെതിരെ എഴുപത്തി ഒന്ന് വോട്ടു നേടിയാണ് സഊദിയുമായുള്ള ആയുധ കരാര്‍ അംഗീകരിച്ചത്.

രാജ്യത്തിന് വിവിധ മേഖലകളില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സഊദി അറേബ്യ ശ്രമം തുടങ്ങിയത്.

നൂറ്റി മുപ്പത്ത് അത്യാധുനിക യുദ്ധ ടാങ്കറുകളും ഇരുപതു കവചിത വാഹനങ്ങളും മറ്റ് അത്യാധുനിക ആയുധങ്ങളുമാണ് സഊദി അറേബ്യ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. നിലവില സാഹചര്യത്തില്‍ ഇത് രാജ്യ സുരക്ഷക്ക് വിലിയ മുതല്‍ കൂട്ടാവുമെന്നാണ് സഊദി കണക്കുകൂട്ടല്‍. ആയുധ കച്ചവടത്തിനായി ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വോട്ടെടുപ്പിന് സെനറ്റ് മുതിര്‍ന്നത്.


യമനിലടക്കം വിവിധ രാജ്യങ്ങളില്‍ സഊദിയുടെ ഇടപെടല്‍ സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ ഏറെ നേരം നീണ്ടു പോയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . റിപ്പബ്ലിക്കന്‍ സെനറ്റര്‍ നാന്‍ഡ് പോള്‍, ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മുര്‍ഫി എന്നിവരാണ് യമനിലെ സഊദി ഇടപെടല്‍ വിഷയം ഉന്നയിച്ചത്.

മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴത്തെ ആയുധ കൈമാറ്റം കാരണമാകുമെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പിലൂടെ ആയുധ കൈമാറ്റത്തിന് സെനറ്റ് അംഗീകാരം നല്‍കുകയായിരുന്നു. പുതിയ കരാറിലൂടെ അമേരിക്കയുമായുള്ള സഊദിയുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. നിലവില്‍ മേഖലയിലെ ഏറ്റവും വലിയ സൈനിക ശക്തിയായി സഊദി മാറിക്കഴിഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago