കളിസ്ഥലം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം
കാക്കനാട്: നഗരസഭയുടെ പൊതു കളിസ്ഥലത്ത് കാര്‍ എക്സ്പോ നടത്താന്‍ അനുമതി നല്‍കിയതിലും സംഘാടകര്‍ വെട്ടിപ്പൊളിച്ച് കുഴികളാക്കിയതിലും പ്രതിഷേധം. കളിസ്ഥലം കലാ- കായിക പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ മൈതാനം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് തൃക്കാക്കര നഗരസഭ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിസിനസ് സംഘങ്ങള്‍ക്കും മുനിസിപ്പല്‍ മൈതാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുമ്പ് നിരവധി പ്രാവശ്യം നിവേദനം നല്‍കിയെങ്കിലും ഇതൊന്നും വകവയ്ക്കാതെ കോളജ് വിദ്യാര്‍ഥികള്‍ക്ക് കാര്‍ എക്സപോ നടത്താന്‍ കളിസ്ഥലം അനുവദിച്ചതാണു നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
എക്സ്പോ നടത്തിയ സംഘം മൈതാനത്തിന് നടുവില്‍ സ്റ്റേജ് കെട്ടാന്‍ കുഴിയെടുത്തത് മൂലം കാക്കനാട് എം.എം.എച്ച്.എസിലെ വിദ്യാര്‍ഥികളുടെയും സമീപത്തെ യുവാക്കളുടെയും ഫുട്ബോള്‍ പരിശീലനം മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് നടത്തിയതെന്ന് മൈതാനം സംരക്ഷണ സമിതി പറഞ്ഞു.
സംരക്ഷണ സമിതിയുടെ നിവേദനം പരിഗണിച്ച നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ.നീനു, അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണു സമരം അവസാനിപ്പിച്ചത്. സംക്ഷണ സമിതി കണ്‍വീനര്‍ അജി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സനീഷ് കല്ലൂക്കാടന്‍, പ്രവീണ്‍, വിനു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."