സൈനിക ശക്തിയില്‍ ഉറച്ച വിശ്വാസമെന്ന് മന് കി ബാത്തില്‍ മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ശക്തിയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മിരിലെ ജനങ്ങളെ സംരക്ഷിക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണ്. ഉറി പോലുള്ള ഭീകരാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കും. ഇന്ത്യന്‍സേനയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അവരെയോര്‍ത്ത് അഭിമാനിക്കുന്നു. കശ്മിരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ രാജ്യത്തിന്റെ തീരാനഷ്ടമാണ്. നമ്മള് രാജ്യസ്നേഹം പറയുമ്പോള്‍ സൈനികര്‍ അത് പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുകയാണ്.
ഐക്യം, സമാധാനം എന്നിവയാണ് വികസനത്തിന് ആവശ്യം. പാക് പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ യു.എന്‍ പ്രസംഗം അതിരുകടന്നതാണ്. കേരളം, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങളില്‍ മികച്ച നടപടിയാണ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."