അമിത് ഷായുടേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം: സുധീരന്‍
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ അവകാശവാദം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളത്തോട് എന്നും അവഗണന മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചിട്ടുള്ളത്. ബി.ജെ.പിയും സി.പി.എമ്മും മത്സരിച്ച് സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണം നടത്തുകയാണ്. പരസ്പര സഹായകരമായ രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇരു പാര്‍ട്ടികളുടേയും അക്രമരാഷ്ട്രീയത്തിനെതിരേ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ഇന്ദിരാഗാന്ധിയുടെ ജന്‍മദിനമായ നവംബര്‍ 19 വരെ സേവ് പീപ്പിള്‍, സേവ് നേഷന്‍ മുദ്രാവാക്യമുയര്‍ത്തി ക്യാംപയിന്‍ സംഘടിപ്പിക്കും.
കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ആദ്യം ഡി.സി.സി പ്രസിഡന്റ് തലം മുതല്‍ അഴിച്ചുപണി ആരംഭിക്കും. ശേഷം നടപടികള്‍ ഹൈക്കമാന്റിന്റെ വിലയിരുത്തലിന് ശേഷമാകുമെന്നും സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യസമിതിയുടെ അടുത്തയോഗം അടുത്തമാസം മൂന്നിന് ചേരും. സമിതിയുടെ തീരുമാനങ്ങളും നിര്‍ദേശങ്ങളും വിശദീകരിക്കാന്‍ കെ.പി.സി.സിയുടെ യോഗം ഉടന്‍ വിളിക്കുമെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."