കോഴിക്കോടിന്റെ സ്‌നേഹാദരങ്ങളുമായി പ്രധാനമന്ത്രി മടങ്ങി
കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിനായി കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിക്ക് മടങ്ങി. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് പ്രധാനമന്ത്രി കരിപ്പൂരില്‍ നിന്നും വിമാനമാര്‍ഗം ഡല്‍ഹിക്ക് തിരിച്ചത്.
ശനിയാഴ്ച കോഴിക്കോട് എത്തിയ പ്രധാനമന്ത്രിക്ക് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലായിരുന്നു താമസസൗകര്യമൊരുക്കിയത്. മോദിയുടെ ഓഫിസ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 35 പേരാണ് മോദിക്കൊപ്പം ഗസ്റ്റ് ഹൗസിലുണ്ടായിരുന്നത്. രാവിലെ മോദിക്ക്്് പ്രാതലിന്്് ദോശ, ഇഡ്ഡലി, തേങ്ങാച്ചട്ടിണി, തക്കാളിച്ചട്ടിണി എന്നിവയെല്ലാം തയാറാക്കിയിരുന്നു. ഇതിനുപുറമെ ഉത്തരേന്ത്യന്‍ വിഭവമായ പോഹ(അവല്‍ കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവിന്റെ മാതൃകയിലുള്ള വിഭവം)യും തയാറാക്കിയിരുന്നു.
പ്രഭാതഭക്ഷണത്തിനുശേഷം മോദി റോഡുമാര്‍ഗം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഒന്‍പതു മണിയോടെയായിരുന്നു ദര്‍ശനം. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി ചന്ദ്രന്റെ നേതൃത്വത്തില്‍ മോദിയെ സ്വീകരിച്ച് പൊന്നാടയണിയിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയോടൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. പതിനഞ്ച് മിനുട്ട് പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ചെലവഴിച്ചു. ക്ഷേത്രത്തിന് പുറത്തു തടിച്ചുകൂടിയ നാട്ടുകാരേയും പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി സ്വപ്ന നഗരിയിലെ സമ്മേളന വേദിയിലേക്ക് എത്തിയത്. ഒന്‍പതരയോടെ മോദി പതാകയുയര്‍ത്തി. തുടര്‍ന്ന് ഏറെനേരം മോദി അവിടെ ചെലവഴിച്ചു. പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ഓഫിസും ഇവിടെ സജ്ജമാക്കിയിരുന്നു. ഉച്ചയ്്ക്ക്് മോദിക്കായി 25 കൂട്ടം കറികളും നാലുവിധം പായസങ്ങളും അടങ്ങിയ സദ്യയും ഒരുക്കിയിരുന്നു. സദ്യവട്ടങ്ങളുടെ ആശാനായ പഴേടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നരേന്ദ്രമോദിക്കായി 17തരം കറികള്‍ അധികമുണ്ടാക്കിയിരുന്നു. നാരങ്ങാക്കറി, മാങ്ങ, ഇഞ്ചി,പൈനാപ്പിള്‍ പച്ചടി, പാവയ്ക്ക കിച്ചടി, ഓലന്‍, തോരന്‍, കൂട്ടുകറി, അവിയല്‍, പരിപ്പ്, കൊണ്ടാട്ടങ്ങള്‍, സാമ്പാര്‍, നെയ്യ്, കട്ടത്തൈര്, സംഭാരം, രസം, പപ്പടം, പഴം, ചക്കവറുത്തത്, കായവറുത്തത്, ശര്‍ക്കരവരട്ടി എന്നിവയ്ക്കു പുറമേ തനി നാടന്‍വിഭവങ്ങളായ ചേന എരിശ്ശേരി, ചമ്മന്തിപ്പൊടി, ബീറ്റ്‌റൂട്ട് കിച്ചടി, വെള്ളരിക്ക കിച്ചടി എന്നിവയും ഒരുക്കി. കുത്തരിച്ചോറ്, ബസുമതി അരി, നാരങ്ങസാദം, പച്ചരിച്ചോറ് എന്നിങ്ങനെ നാലു തരത്തിലുള്ള ചോറാണ് മോദിക്കായി തയാറാക്കിയിരുന്നത്.
3.15 ഓടെ പ്രധാനമന്ത്രി പ്രതിനിധികളെ അഭിസംബോധന ചെയ്ത്് സംസാരിച്ചു. അഞ്ചു മണിയോടെ കാര്‍മാര്‍ഗം വന്‍സുരക്ഷയില്‍ മോദി വിക്രം മൈതാനിയിലേക്ക് മടങ്ങി. ഇന്നലെയും വലിയ ജനാവലിയാണ് റോഡിനിരുവശവും തടിച്ചു കൂടിയത്്. അണികളെ അഭിവാദ്യം ചെയ്തശേഷം 5.15 ഓടെ പ്രത്യേക ഹെലികോപ്റ്ററില്‍ അദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു പറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."