HOME
DETAILS
MAL
ജൈവ മാലിന്യങ്ങള്‍ മണ്ണാക്കാന്‍ പ്രകൃതി പരീക്ഷണശാലയാണ് ചിതല്: മന്ത്രി സി.രവീന്ദ്രനാഥ്
backup
September 25 2016 | 22:09 PM
നെല്ലായി: കരിയില പോലെയുള്ള ജൈവ മാലിന്യങ്ങള്‍ മണ്ണാക്കി മാറ്റാന്‍ പ്രകൃതി ഉണ്ടാക്കിയ പരീക്ഷണശാലയാണ് ചിതല് എന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. പ്രകൃതിയുടെ ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു കര്‍ഷകനും ഇന്ന് രാസവള കൃഷിയെ ആശ്രയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നെല്ലായിയില്‍ കേരള കര്‍ഷക സംഘം കൊടകര ഏരിയ സമ്മേളനത്തിന് മുന്നോടിയായി 'ജൈവ പച്ചക്കറി കൃഷി' വിഷയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ.കെ അനൂപ് അധ്യക്ഷനായി. കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.എ രാമകൃഷ്ണന്, കെ.ജെ ഡിക്സണ്‍, സി.എം ബബീഷ്, കൃഷി ഓഫിസര്‍ അജിത് മോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ.രാജേഷ് സ്വാഗതവും, കെ.കെ ഗോഖലെ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."