HOME
DETAILS
MAL
ക്ഷേത്രത്തിലെ തിരക്കിനിടെ മാലകള്‍ പൊട്ടിച്ചു
backup
September 25 2016 | 22:09 PM
കൊടുങ്ങല്ലൂര്‍: ശ്രീ കുരുംബഭഗവതി ക്ഷേത്രത്തില്‍ തിരക്കിനിടെ രണ്ട് സ്ത്രീകളുടെ മാലകള്‍ പൊട്ടിച്ചു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ എടവിലങ്ങ് നടവരമ്പ് കാരയില്‍ വിശ്വനാഥന്റെ ഭാര്യ പത്മിനി (57)യുടെ നാല് പവന്റെയും, മറ്റെരു ഭക്തയുടെ രണ്ടര പവന്റെയും മാലകളാണ് നഷ്ടപ്പെട്ടത്.രണ്ട് സംഭവങ്ങളും ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന് മുന്നില്‍ വെച്ചായിരുന്നു. രാവിലെ 8.15നും, 8.30നും ഇടയിലാണ് നടന്നത്. ഇവിടെയുള്ള നിരീക്ഷണ കാമറയില്‍ നിന്നും മാല പൊട്ടിച്ചെടുത്തതെന്ന് കരുതുന്ന രണ്ട് തമിഴ് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ വഴിപാട് കൗണ്ടിലേക്ക് എത്തുന്നതും അനാവശ്യമായി തിരക്കുണ്ടാക്കുന്നതും ഇതിനിടയില്ത്തെന്ന മാല നഷ്ടപ്പെട്ട സ്ത്രിയുടെ കഴുത്തിലേക്ക് കൈ നീളുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."