വാട്ട്സാപ്പ് പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിക്ക് ശുപാര്‍ശ
മാനന്തവാടി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാട്ട്സാപ്പ് പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ വകുപ്പു തല നടപടിക്ക് സബ് കലക്ടര്‍ ശുപാര്‍ശ ചെയ്തു. മാനന്തവാടി താലൂക്ക് ഓഫീസ് ജീവനക്കാരനായ വി.യു ജോണ്സനെതിരേയാണ് സബ് കലക്ടര്‍ ശ്രീറാം സാംബശിവ റാവു വകുപ്പു തല നടപടിക്ക് ശുപാര്‍ശ ചെയ്തത്. തനിക്ക് ഫെയ്സ് ബുക്ക് വഴി ലഭിച്ച സന്ദേശമാണ് വാട്ട്സാപ്പില്‍ ഷെയര്‍ ചെയ്തതെന്ന ജോണ്‍സന്റെ വാദം സബ് കലകടര്‍ മുമ്പാകെ തെളിയിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ സെപ്തംബര്‍ ആറിനാണ് വിവാദമായ വാട്ട്സാപ്പ് പോസ്റ്റ് ജോണ്സണ് താന്‍ അഡ്മിനായിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഭൂരിഭാഗമുള്ള വാട്ട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.
മതസ്പര്‍ദ്ധ ഉളവാക്കുന്നതും അതോടൊപ്പം മുഖ്യമന്ത്രിയെ അവഹേളിക്കുന്നതുമായ ഉള്ളടക്കമായിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇതിനെതിരെ ഡി.വൈ.എഫ്.ഐ മാനന്തവാടി മേഖല കമ്മിറ്റി സബ് കലക്ടര്‍ക്കും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജോണ്‍സണെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം മാനന്തവാടി പൊലിസ് കേസെടുത്തിരുന്നു. ഹൈക്കോടതിയില്‍ നല്കിയ അപേക്ഷയില്‍ അറസ്റ്റ് നടപ്പാക്കുന്നത് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."