ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്
മുട്ടില്‍: ദേശീയപാതയില്‍ കൊളവയലിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്കേറ്റു. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസും, കര്‍ണാടകയിലേക്ക് പോകുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടയില്‍പെട്ട ബൈക്ക് യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ താമരശ്ശേരി സ്വദേശി കെ ജനാര്ദനന്, ലോറി ഡ്രൈവര്‍ ബംഗളുരു ബേഗൂര്‍ സ്വദേശി ആഗിഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബസില്‍ യാത്രക്കാര്‍ കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഈ ഭാഗങ്ങളില്‍ നാല് അപകടങ്ങളാണ് നടന്നത്. രണ്ടു പേരുടെ ജീവന് നഷ്ടപ്പെടുകയും നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അപകട മേഖലകളില്‍ വേഗതക്കാരെ പിടികൂടുന്നതിനായി ഇന്റര്‍ സെപ്റ്റര്‍ വാഹനം ജില്ലയിലെത്തിയിട്ട് ദിവസങ്ങളായി. എന്നാല്‍ ഇതൊന്നും ഫലം കാണുന്നില്ലെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് ദേശീയപാതയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്. അപകടങ്ങള്‍ പതിവായ ഇവിടങ്ങളില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി ശാശ്വത നടപടി കാണണമെന്ന ആവശ്യത്തിന് പരിഹാരം കാണാന്‍ കഴിയാത്തത് നാട്ടകുകാരില് പ്രധിഷേധത്തിന് വകവെചചിട്ടുണ്ട്. ദേശീയപാതയില്‍ അപകടങ്ങള്‍ കുറക്കാനുള്ള പൊലിസിന്റെ നടപടികള്‍ ഫലം കാണുന്നില്ലെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."