തെരുവ് നായയുടെ ആക്രമണം: അഞ്ച് പേര്‍ക്ക് പരുക്ക്
മാനന്തവാടി: തൃശിലേരിയില്‍ തെരുവു നായയുടെ ആക്രമണം. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് കടിയേല്‍ക്കുകയും മൂന്നു പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുമാണ്. രണ്ടു പേരെ കുത്തിവെപ്പിനായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തൃശ്ശിലേരി അനന്തോത്ത്കുന്ന്, മജിസ്‌ട്രേറ്റ് കവല എന്നിവടങ്ങളില്‍ പത്തരയോടെയാണ് പേപ്പട്ടിയുടെ വ്യാപക ആക്രമണം ഉണ്ടായത്. തൃശിലേരി സ്വദേശികളായ ഒതയോത്ത് പ്രശാന്തിന്റെ മകന്‍ ആദിത്യന്‍ (12), അടുമാറി ഹരിപ്രസാദിന്റെ മകന്‍ അഗിത്ത് (7), തെവാരില്‍, ജെസി വര്‍ഗീസ് (56) ഓലിയോട് ചാപ്പുറത്ത് മാത്യു (50) ഗായത്രിയില്‍ യശോദ എന്നിവരാണ് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരില്‍ ആദിത്യനേയും ജെസി വര്‍ഗീസിനേയും കുത്തിവെപ്പിനായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഇന്നലെ രാവിലെ മുതല്‍ തെരുവു നായയുടെ വ്യാപക ആക്രമണമാണ് പ്രദേശത്തുണ്ടായത്. കടിയേറ്റതിനാലും മാന്തലേറ്റതിനെ തുടര്‍ന്നും കുറേ പേര്‍ക്ക് നിസാര പരുക്കുകള്‍ വേറെയുമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. പട്ടിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."