സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കര്‍ശന ശിക്ഷ ഉറപ്പുവരുത്തണം: വനിതാസാഹിതി
നീലേശ്വരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കര്‍ശന ശിക്ഷ ഉറപ്പുവരുത്തണമെന്നു വനിതാ സാഹിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗവും കവയിത്രിയുമായ എം.എം അനിത ഉദ്ഘാടനം ചെയ്തു.
കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായികൊണ്ട് വീട്ടമ്മവത്കരണത്തെ ചെറുത്തു നില്ക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്ന് അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സീതാദേവി കരിയാട്ട് അധ്യക്ഷയായി. രമ്യ കെ പുളിന്തോട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റി അംഗം വത്സലാനാരായണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം വാസുചോറോട്, ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ.എന്‍.പി വിജയന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ. കെ നായര്‍, വിനോദ്കുമാര്‍ പെരുമ്പള സംസാരിച്ചു.
ഭാരവാഹികള്‍: സീതാദേവി കരിയാട്ട് (പ്രസിഡന്റ് ), പി.സി പ്രസന്ന തിരുമുമ്പ്, ജ്യോതിപാണൂര്‍, ഹേമലത (വൈസ് പ്രസിഡന്റ് ) വത്സലാനാരായണന്‍ (സെക്രട്ടറി), രമ്യ കെ പുളിന്തോട്ടി, ഡോ.പൂമണി, സിന്ധു പനയാല്‍ (ജോ.സെക്രട്ടറി) ജലജാ നാരായണന്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."