അന്യായ സ്ഥലം മാറ്റം; ലെവ് സ്റ്റോക്ക് അസോസിയേഷന്‍ പ്രക്ഷോഭത്തിന്
തൃക്കരിപ്പൂര്‍: മൃഗസംരക്ഷണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനെതിരെ പ്രതിഷേധം.
മാനദണ്ഡങ്ങള്‍ മറികടന്ന് രാഷ്ട്രീയ സമ്മര്‍ദ ഭാഗമായി നടത്തിയിട്ടുള്ള ജീവനക്കാരുടെ സ്ഥലമാറ്റം പുനഃപരിശോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലയുടെ വടക്ക് മഞ്ചേശ്വരം ചെക്കുപോസ്റ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെ തൃക്കരിപ്പൂരിന്റെ മലയോരത്തേക്ക് സ്ഥലം മാറ്റി ഒരാഴ്ചക്കകം തിരിച്ചു മഞ്ചേശ്വരത്തേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തിലുള്ള സ്ഥലം മാറ്റം ജില്ലയുടെ പല ഭാഗങ്ങളിലും നടത്തി ദ്രോഹിക്കുകയാണെന്നും ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഭാസ്‌കരന്‍ ഊരാളി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.സുനില്‍ കുമാര്‍, സി.വിനോദ് കുമാര്‍, കെ.സി.സത്യനാരായണന്‍, ഇ.വി.മധുസൂദനന്‍, മോഹനന്‍ മൂലക്കോത്ത്, ഗോഡ്‌വിന്‍ പെരേര, പി.മധുകുമാര്‍, എം.രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."