HOME
DETAILS
MAL
സംസ്ഥാനപാതയില്‍ അപകടക്കെണിയൊരുക്കി കേബിള്‍കുഴി
backup
September 26 2016 | 00:09 AM
കക്കട്ടില്‍: സംസ്ഥാനപാത 38ല്‍ മൊകേരി കലാനഗറില്‍ കേബിളിടാനായി സ്വകാര്യ ടെലിഫോണ്‍ കമ്പനിയെടുത്ത കുഴി അപകടക്കെണിയൊരുക്കുന്നു. ഇവിടെ കേബിളിനായി കുഴിയെടുത്തിട്ടു നാലുദിവസമായെങ്കിലും വേï മുന്നറിയിപ്പ് ബോര്‍ഡുകളോ റിഫ്ളക്ടറുകളോ എവിടെയും സ്ഥാപിക്കാത്തതാണ് അപകടത്തിനു കാരണമാകുന്നത്.
ഇതിനകം രï് അപകടങ്ങള്‍ സ്ഥലത്തു നടന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഇവിടെ ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. കാല്‍നട യാത്ര പോലും ദുഷ്കരമായിരിക്കുകയാണിവിടെ. മൊകേരി മുതല്‍ ഫൂട്പാത്ത് നിര്മിക്കലും റോഡ് വീതികൂട്ടി അപകടരഹിതമാക്കലും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."