അനധികൃത നായവളര്‍ത്തു കേന്ദ്രത്തിനെതിരേ ജനകീയ കൂട്ടായ്മ
കണ്ണൂര്‍: മുഴത്തടത്തെ അനധികൃത നായ വളര്‍ത്തുകേന്ദ്രത്തിനെതിരേ ജനകീയ കൂട്ടായ്മ. വീട്ടുവളപ്പ് തെരുവുനായ്ക്കളുടെ പരിപാലന കേന്ദ്രമാക്കിയ താണ മുഴത്തടം പൊതുവയില്‍ രാജീവിന്റെ അനധികൃത തെരുവുനായ വളര്‍ത്തു കേന്ദ്രത്തിനെതിരേയാണു പ്രദേശവാസികള്‍ ഒരുമിച്ചത്.
താണ, മുഴത്തടം, കസാനക്കോട്ട, തായത്തെരു തുടങ്ങിയ സ്ഥലങ്ങളിലെ നൂറിലധിക്കം പേരാണു മുഴത്തടം യു.പി സ്‌കൂളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തത്.
കൂട്ടിലും അല്ലാതെയുമായി വളര്‍ത്തുന്ന നായ്ക്കള്‍ പലപ്പോഴും രാത്രികാലങ്ങളില്‍ കൂട്ടത്തോടെ പുറത്തിറങ്ങി കാല്‍നടയാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഭീഷണി സൃഷ്ടിക്കാറുണ്ടെന്നും ഇവയുടെ കൂട്ടത്തോടെയുള്ള കുരയും വളര്‍ത്തുകേന്ദ്രം ശുചിയാക്കാത്തതിനാലുള്ള ദുര്‍ഗന്ധവുംകൊണ്ടു പൊറുതിമുട്ടിയതായും കാണിച്ചു നിരവധി തവണ കലക്ടര്‍ക്കും ജില്ലാ പൊലിസ് ചീഫിനും കോര്‍പറേഷനും അരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജനകീയ കൂട്ടായ്മ നടത്തിയത്. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കൗണ്‍സലര്‍മാരായ സി സീനത്ത്, എം ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. ഇംതിയാസ്, ലതീഷ്, ആസാദ്, ഇര്‍ഷാദ്, മൊയ്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."