ജനക്ഷേമപദ്ധതികള്‍ക്ക് വിശ്വാസികളുടെ പിന്തുണ വേണം: മന്ത്രി കടന്നപ്പള്ളി
കണ്ണൂര്‍: ജനക്ഷേമ പദ്ധതികള്‍ക്ക് വിശ്വാസികളുടെയും സഭയുടെയും പിന്തുണ വേണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കേരള ലത്തീന്‍ കത്തോലിക്ക അല്‍മായ ശുശ്രൂഷാ സംഗമത്തിന്റെ സമാപന സമ്മേളനം കണ്ണൂര്‍ സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിശ്വാസങ്ങളെയും ഒരുപോലെ കാണുന്ന സംസ്‌കാരമാണു ഭാരതത്തിന്റേത്. ഇന്ത്യയില്‍ ഒരു വലിയ സംസ്‌കാരത്തെയാണ് ലോകം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍.എല്‍.സി.ബി.സി പ്രസിഡന്റ് റവ.ഡോ. സൂസപാക്യം അധ്യക്ഷനായി. പി.കെ. ശ്രീമതി എംപി സുവനീര്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ ബിഷപ് റവ.ഡോ. അലക്‌സ് വടക്കുംതല, അല്മായ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഷാജി ജോര്‍ജ്, ഫാ. മാത്യു കുഴിമലയില്‍, മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് എം.പി, കെ.എസ് മാര്‍ക്കോസ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, തോമസ് കെ സ്റ്റീഫന്‍, അഡ്വ. ജൂഡി ഡിസില്‍വ, സോണി പാവേലില്‍, ഷെറി ജെ തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."