സാഹോദര്യം വിളിച്ചോതി പാലത്തായിക്കാര്‍ സ്‌നേഹസദ്യയൊരുക്കി
പാനൂര്‍:ഒരു ഗ്രാമത്തിലെ മൂവായിരത്തോളം ആളുകള്‍ ഒന്നിച്ചിരുന്ന് ഓണസദ്യയുണ്ടത് നവ്യാനുഭവമായി. ഓണം, ബലിയ പെരുന്നാള്‍, ചതയദിനാഘോഷങ്ങള്‍ ഒന്നിച്ചാഘോഷിക്കാന്‍ പാലത്തായിക്കാര്‍ ഒരുക്കിയ നാട്ടൊരുമയിലാണ് ഓണസദ്യയൊരുക്കിയത്. രാഷ്ട്രീയ കുടിപ്പകയില്‍ നീറിപ്പുകയുന്ന ഒട്ടേറെ ദുരനുഭവങ്ങളുള്ള പാലത്തായിയാണ് മാറിച്ചിന്തിക്കാനൊരുങ്ങുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ചിരുന്നാണ് പരിപാടികള്‍ക്കു രൂപം നല്‍കിയത്.
ഗ്രാമത്തിലെ വിവിധ വീടുകളില്‍ നിന്നാണു സദ്യക്കുള്ള സാധനങ്ങള്‍ ശേഖരിച്ചത്. കലാപരിപാടികളും 'യുഗപുരുഷന്‍' സിനിമാ പ്രദര്‍ശനവും നടത്തി. പാലത്തായിലെ മുഴുവന്‍ കലാകാരന്‍മാരേയും ഉള്‍പ്പെടുത്തി ഗ്രാമം പാടുന്നുവെന്ന പരിപാടിയും സംഘടിപ്പിച്ചു.
ഡോ: ഗിരീഷ് ബാബു ബോധവല്‍ക്കരണ ക്ലാസെടുത്തു. കെ.ശ്രീനിവാസന്‍ അധ്യക്ഷനായി. ബിന്ദു കുനിയില്‍ സ്വാഗതവും കുനിയില്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു. രാജു കാട്ടുപുനത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കെ.കെ സുധീര്‍ കുമാര്‍, വി സുരേന്ദ്രന്‍ , വി.പി സുരേന്ദ്രന്‍, ഷാഹുല്‍ ഹമീദ്, പി.കെ.പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. എം.പി. ബൈജു സ്വാഗതവും പി ദിനേശന്‍ നന്ദിയും പറഞ്ഞു. മന്ത്രി ശൈലജ ടീച്ചര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ നാട്ടൊരുമയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."