മഴക്കമ്മി; മലയോര മേഖലയില്‍ നീരൊഴുക്ക് കുറഞ്ഞു
കരുവാരകുണ്ട്: ആവശ്യമായ മഴ ലഭിക്കാത്തതിനാല്‍ മലയോര മേഖലയിലെ നീര്‍ച്ചാലുകളില്‍ നീരൊഴുക്ക് കുറഞ്ഞു. പശ്ചിമഘട്ട മലനിരയില്‍ നിന്ന് ഒഴുകുന്ന പുഴകളില്‍ ഇതോടെ വെള്ളത്തിന്റെ അളവ് സാരമായി കുറഞ്ഞു. കല്ലന്‍പുഴ, ഒലിപ്പുഴ തുടങ്ങിയ പുഴകളില്‍ ഇതിനകം തന്നെ വെള്ളത്തിന്റെ കുറവ് കുറഞ്ഞിട്ടുണ്ട്. സാധാരണ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വരള്‍ച്ച നേരിടാറുള്ളത് . എന്നാല്‍ കനത്ത മഴ ലഭിക്കാറുള്ള സമയമായിട്ടും മഴ ലഭിക്കാത്തതില്‍ ജനങ്ങള്‍ വരള്‍ച്ചാ ഭീതിയിലാണ്.മഴ ലഭിക്കാത്തതിനൊപ്പം നീരൊഴുക്കുകളിലുള്ള വെള്ളം കൃഷിയിടങ്ങളിലേക്കും മറ്റും ഊറ്റുന്നതായും പരാതിയുണ്ട്. മലകളില്‍ നിന്ന് ഒഴുകുന്ന വെള്ളം പി.വി.സി പൈപ്പ് ഉപയോഗിച്ചും മോട്ടര്‍വെച്ച് പമ്പ് ചെയ്തുമാണ് ജലമൂറ്റല്‍ നടക്കുന്നത് . മഴയുടെ ലഭ്യത കുറഞ്ഞാല്‍ അടുത്ത വേനല്‍ ആകുന്നതോടെ വെള്ളത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."