ക്ലബ്ബ് പ്രവര്‍ത്തകര്‍ പുഴയിലെ മാലിന്യം നീക്കം ചെയ്തു
തിരൂരങ്ങാടി: യുവാക്കള്‍ പുഴയിലെ മാലിന്യം നീക്കംചെയ്തു. മൂന്നിയൂര്‍ പഞ്ചായത്തിലെ വെളിമുക്കു മണ്ണട്ടാംപാറ പുഴയിലെ മാലിന്യങ്ങളാണു വെളിമുക്ക് ആലുങ്ങല്‍ സമന്വയ നാച്ചുറല്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തത്.
ക്ലബ്ബിന്റെ 40 പ്രവര്‍ത്തകര്‍ തോണിയുപയോഗിച്ച് ഏറെ പണിപ്പെട്ടാണു പുഴ മാലിന്യമുക്തമാക്കിയത്. ഈയിടെയായി പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്ന പ്രവണത വര്‍ധിച്ചതിനാല്‍ ദുര്‍ഗന്ധം കാരണം പുഴയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെയാണു നാച്ചുറല്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ഇവ നീക്കം ചെയ്യാന്‍ രംഗത്തെത്തിയത്.
നിരവധി കുടിവെളള പദ്ധതികള്‍ക്കായി ഉപയോഗിക്കുന്ന കടലുണ്ടിപ്പുഴയില്‍ മാലിന്യം തള്ളുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരേ നടപടിവേണമെന്നു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
സമന്വയ ക്ലബ്ബ് പ്രവര്‍ത്തകരായ എ.വി.ബാലന്, രക്ഷാധികാരി കടവത്ത് മൊയ്തീന്‍കുട്ടി, ശഫീഖ് ചെറുകാവില്‍, ബീരാന് ഇല്ലിക്കല്‍, ഷിനോജ്, അമീന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."