HOME
DETAILS
MAL
ഉണ്യാലിലെ ആക്രമണം:
backup
September 26 2016 | 01:09 AM
മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍തിരൂര്‍: ഉണ്യാലിലെ ആക്രമണക്കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉണ്യാല്‍ സ്വദേശികളായ കുട്ടിച്ചന്റെപുരക്കല് മുഹമ്മദ് ഫൈസല്‍ (30), ഞാറക്കടവത്ത് ജംശീര്‍ (20), കാക്കന്റെപുരക്കല് ഇര്‍ശാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇവര്‍ പിടിയിലായതെന്ന് പൊലിസ് അറിയിച്ചു. ഭവനഭേദനം, കവര്‍ച്ച, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കേസുകള്‍ ചുമത്തിയാണ് താനൂര്‍ പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. താനൂര്‍ സി.ഐ അലവി, എസ്.ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."