രാത്രിയുടെ മറവില്‍ വയല്‍ മണ്ണിട്ട് നികത്താന്‍ ശ്രമം
എടവണ്ണപ്പാറ: രാത്രിയുടെ മറവില്‍ വയല്‍ മണ്ണിട്ട് നികത്താന്‍ ശ്രമിച്ച സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ ചീടിക്കുഴി റോഡിന് സമീപമുള്ള 65 സെന്റ് വയല്‍ മണ്ണിട്ട് നികത്താന്‍ ഭൂവുടമ ശ്രമിച്ചത്. രാവിലെ ആറോടെ വയല്‍ നികത്തുന്ന വിവരമറിഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രതിഷേധിച്ച് മണ്ണിടുന്നത് തടയുകയുമായിരുന്നു. ഇതിനകം തന്നെ 60 ലോഡ് മണ്ണ് വയലില്‍ തട്ടിയിരുന്നു. ആറു ലോറികള്‍ ഉപയോഗിച്ചാണ് മണ്ണ് തട്ടിയത്. അവധി ദിവസത്തെയും കോഴിക്കോട്ടേക്കുള്ള പ്രധാനമന്ത്രിയുടെ വരവും ഉപയോഗപ്പെടുത്തിയാണ് മണ്ണിടാന്‍ ശ്രമിച്ചത്. വയലില്‍ മണ്ണിടുന്നതോടെ മുകള്‍ ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയും വരും. മണ്ണിടുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്.
പ്രതിഷേധക്കാര്‍ വാഴക്കാട് പൊലിസില്‍ പരാതി നല്‍കി. അന്വേഷണം നടത്തി നടപടി സീകരിക്കുമെന്ന് എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."