HOME
DETAILS
MAL
എട്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 35 വിക്ഷേപിച്ചു
backup
September 26 2016 | 04:09 AM
ചെന്നൈ: എട്ട് കൃത്രിമോപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി35 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 9.12 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്.
കാലാവസ്ഥാ നിരീക്ഷണത്തിനും സമുദ്രപഠനത്തിനുമായുള്ള സ്കാറ്റ്സാറ്റ്-1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി 35 കുതിച്ചുയര്‍ന്നത്. ഐ.എസ്.ആര്.ഒ ഇതാദ്യമായാണ് ഒരേ ദൗത്യത്തില്‍ തന്നെ ഉപഗ്രഹങ്ങള്‍ രണ്ട് വ്യത്യസ്ഥ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നത്.
പി.എസ്.എല്‍.വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണമാണിത്. ദൗത്യം രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കും.
അല്‍ജീരിയ(3), കാനഡ(1), അമേരിക്ക(1) എന്നിവയുടെ ചെറു ഉപഗ്രഹങ്ങളും ഐ.ഐ.ടി ബോംബെ, ബംഗളൂരുവിലെ സ്പേസ് സര്‍വകലാശാല എന്നിവയുടെ നാനോ ഉപഗ്രഹങ്ങളുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."