HOME
DETAILS

ബംഗളൂരിലെ മാലിന്യപ്ലാന്റ് സന്ദര്‍ശനത്തെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

  
backup
September 26 2016 | 17:09 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d


പാലക്കാട്: ബാംഗ്ലൂരിലെ മാലിന്യപ്ലാന്റ് സന്ദര്‍ശനത്തെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷാവസ്ഥ. സ്വകാര്യ കുത്തക മുതലാളിയുടെ ചിലവില്‍ നഗരസഭചെയര്‍പെഴ്‌സണടക്കമുള്ള ഏഴ് കൗണ്‍സിലര്‍മാര്‍  ബാംഗ്ലൂരിലെ സ്വകാര്യ മാലിന്യപ്ലാന്റ് സന്ദര്‍ശിച്ചുവെന്നും ഇതേ മാതൃകയിലുളള മാലിന്യപ്ലാന്റ് പാലക്കാട് നഗരസഭയിലും സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണെന്നുമുള്ള കോണ്‍ഗ്രസിന്റെ ആരോപണത്തിനെതിരേ ബി.ജെ.പി അംഗങ്ങള്‍ രംഗത്തു വന്നതാണ് കൗണ്‍സിലില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വാക്കേറ്റത്തിനുമിടയാക്കിയത്.
ബാംഗ്ലൂരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയച്ചതില്‍ തങ്ങളുടെ അംഗങ്ങളെ ആരേയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് മുസ്ലിംലീഗ് അംഗം സെയ്തലവിയാണ് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
നഗരസഭയുടെ പണം ഉപയോഗിച്ചു നടത്തിയ യാത്രയില്‍ ചില പാര്‍ട്ടിയുടെ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു മറുപടി പറയവേ ബാംഗ്ലൂരില്‍ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചതില്‍ പാലക്കാട് നഗരസഭയ്ക്ക് ഒരു രൂപയുടെ പോലും ധനനഷ്ടമുണ്ടായിട്ടില്ലെന്നും പ്ലാന്റിന്റെ പ്രതിനിധികളുടെ ചിലവിലാണ് തങ്ങള്‍ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചതെന്നും ചെയര്‍പെഴ്‌സണ്‍ പ്രമീള ശശിധരന്‍ ചൂണ്ടിക്കാട്ടി.
മാലിന്യം വേര്‍തിരിച്ചു ജൈവവളമാക്കുന്നതും അല്ലാത്തതുമായ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്ലാന്റുകളാണ് അവിടെ കാണാനായത്. നാലരക്കോടി രൂപ ചിലവ് വരുന്ന ഇതേ മാതൃകയിലുള്ള പ്ലാന്റ് പാലക്കാട് നഗരസഭയില്‍ സ്ഥാപിക്കുന്നതിന് എല്ലാവരുടേയും സഹായം ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ മാലിന്യപ്ലാന്റിന്റെ മറവില്‍ നഗരസഭയുടെ എട്ടര ഏക്കര്‍ സ്ഥലം സ്വകാര്യ കുത്തക കമ്പനിക്കു കൈമാറാനാണ് നീക്കമെന്നാരോപിച്ച് പ്രതിപക്ഷനേതാവ് ഭവദാസ് രംഗത്തെത്തിയതോടെയാണ് ഇതു സംബന്ധിച്ചു ചൂടേറിയ ചര്‍ച്ചകള്‍ നടന്നത്. ശുചിത്വമിഷന്റെ അംഗീകാരമില്ലാത്ത സ്ഥാപനമാണിതെന്നും സ്വകാര്യ കുത്തക കമ്പനിക്കു വേണ്ടിയാണ് ചെയര്‍പെഴ്‌സണ്‍ സംസാരിക്കുന്നതെന്നും ഭൂമി കൈമാറാനുള്ള നീക്കം കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും ഭവദാസ് അറിയിച്ചു.
എന്നാല്‍ ഡി.പി.ആര്‍ തയ്യാറാക്കിയതിനു ശേഷം മാത്രമാണ് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളുടെ ആവശ്യമുള്ളൂവെന്നും അതിനാല്‍ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചെയര്‍പെഴ്‌സണ്‍ മറുപടി നല്‍കി. ഭവദാസിനു പിന്തുണയുമായി കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളും ചെയര്‍പെഴ്‌സണെ പിന്തുണച്ചു ബി.ജെ.പി അംഗങ്ങളും മുഖാമുഖമെത്തിയതോടെ കൗണ്‍സില്‍ ബഹളമയമായി. ബാംഗ്ലൂര്‍ യാത്ര പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചിരുന്നുവെന്നും അതിനാലാണ് സി.പി.എമ്മിന്റെ രണ്ടംഗങ്ങള്‍ സന്ദര്‍ശക സംഘത്തിലുണ്ടായതെന്നും ചെയര്‍പെഴ്‌സണ്‍ അറിയിച്ചു.
ലീഗ് അംഗങ്ങളെ അറിയിക്കാത്തതില്‍ ചെയര്‍പെഴ്‌സണ്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്. നഗരസഭയില്‍ മാസങ്ങളായി മാലിന്യ നീക്കം നിലച്ചതും നാല്‍ക്കാലി പ്രശ്‌നവും തെരുവ് നായകള്‍ ഉയര്‍ത്തുന്ന ഭീഷണിയുമായിരുന്നു കൗണ്‍സില്‍ യോഗത്തിലെ പ്രധാന ചര്‍ച്ചകള്‍. മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് നശിച്ചു കൊണ്ടിരിക്കുകയാണെന്നും പലതും അടച്ചു പൂട്ടിയതായും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ സമീപമുളള വിദേശ മദ്യഷാപ്പ് ജനജീവിതത്തിന് ഭീഷണിയായിരിക്കുകയാണെന്നും ഉടന്‍ മാറ്റി സ്ഥാപിക്കണമെന്നും കൗണ്‍സിലര്‍ സെയ്തലവി ആവശ്യപ്പെട്ടു. വാര്‍ഡുകളിലേക്കനുവദിച്ച ജനറല്‍ ഫണ്ടുകള്‍ ചില വാര്‍ഡുകളിലേക്ക് മാത്രമായി വകമാറ്റുന്നത് അന്വേഷിക്കണമെന്ന് എസ് ആര്‍ ബാലസുബ്രമണ്യം ആവശ്യപ്പെട്ടു.
നഗരസഭയില്‍ കേടായ തെരുവു വിളക്കുകള്‍ പല വാര്‍ഡുകളിലും മാറ്റി സ്ഥാപിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. എല്ലാ വാര്‍ഡുകളിലേക്കും ആവശ്യമായ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍പെഴ്‌സണ്‍ ഉറപ്പു നല്‍കി.
ചര്‍ച്ചകളില്‍ പങ്കെടുത്ത് കൗണ്‍സിലര്‍മാരായ ബി രജ്ഞിത്ത്, സുദേഷ്, കുമാരി, മണി സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  12 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  12 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  12 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  12 days ago