ഹൂസ്റ്റണില്‍ മാളില്‍ വെടിവയ്പ്: അക്രമിയെ വധിച്ചു
ഹൂസ്റ്റണ്‍: ടെക്‌സാസ് സംസ്ഥാനത്തെ ഹൂസ്റ്റണിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പില്‍ ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമിയെ പൊലിസ് വെടിവച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടയാള്‍ അഭിഭാഷകനാണെന്ന് ഹൂസ്റ്റണ്‍ പൊലിസ് ട്വീറ്റ് ചെയ്തു.
ഒരാള്‍മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലിസ് പറയുന്നത്. പ്രതിയുടെ വാഹനം പൊലിസും ബോംബ് സ്‌ക്വാഡും പരിശോധിച്ചു. വാഹനത്തില്‍ നിന്ന് കൂടുതല്‍ തോക്കുകള്‍ കണ്ടെത്തി. പ്രതിയുടെ താമസസ്ഥലത്തും പൊലിസ് പരിശോധന നടത്തുന്നുണ്ട്. ആക്രമണലക്ഷ്യം വ്യക്തമല്ല. പരുക്കേറ്റവരില്‍ അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മൂന്നു പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഷിങ്ടണ്‍ സംസ്ഥാനത്തെ മാളില്‍ വെടിവയ്പുണ്ടായി മൂന്നാം നാളാണ് ഹൂസ്റ്റണിലും വെടിവയ്പുണ്ടാകുന്നത്. ഇവിടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. 20 കാരനായ പ്രതിയെ പിടികൂടിയതിനു പിറ്റേദിവസമാണ് ഹൂസ്റ്റണിലും ആക്രമണമുണ്ടായത്. ഏതാനും ദിവസം മുമ്പ് മിനിസോട്ടയിലെ മാളിലും കത്തിയാക്രമണത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."