മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളിലുള്ള വിലക്ക്: ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ 29ന് യോഗം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസംനേരിടുന്ന വിഷയത്തില്‍ 29ന് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ യോഗം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കൂടാതെ ബാര്‍ അസോസിയേഷന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതിനുശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ കയറുന്നതിനോ വിധിന്യായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഡി.ജി.പിയുടെയും മുഖ്യമന്ത്രിയുടെയും എ.ജിയുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷവും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
ഭാവിയില്‍ ഇരുവിഭാഗങ്ങളും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഭിഭാഷകരും മാധ്യമപ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിക്ക് രൂപംനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."