ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 46 അപ്രന്റിസ്
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ബറൗണി റിഫൈനറിയില്‍ ട്രേഡ് ആന്‍ഡ് ടെക്‌നീഷ്യന്‍ അപ്രന്റിസ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 46 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവരുടെ പ്രായം 18നും 24നും മധ്യേ ആയിരിക്കണം.
അറ്റന്‍ഡന്റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്് 14), ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍ 14), ട്രേഡ് അപ്രന്റിസ് (ബോയ്‌ലര്‍ 03), ടെക്‌നീഷ്യന്‍ അപ്രന്റിസ് കെമിക്കല്‍ (14), മെക്കാനിക്കല്‍ (04), ഇലക്ട്രിക്കല്‍ (05), ഇന്‍സ്ട്രുമെന്റേഷന്‍ (02) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത:
അറ്റന്‍ഡന്റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്)
ബി.എസ്.സി ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി അല്ലെങ്കില്‍ ഇന്‍ഡസ്ട്രില്‍ കെമിസ്ട്രി.
ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍)
മെട്രിക്കുലേഷന്‍, രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഫിറ്റര്‍ കോഴ്‌സ്.
ട്രേഡ് അപ്രന്റിസ് (ബോയ്‌ലര്‍)
ബി.എസ്.സി ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി.
ടെക്‌നീഷ്യന്‍ അപ്രന്റിസ് (കെമിക്കല്‍)
കെമിക്കല്‍ എന്‍ജിനിയറിങ്, റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്‍ജിനിയറിങ് മൂന്നു വര്‍ഷത്തെ ഡിപ്ലോമ.
ടെക്‌നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍)
മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ.
ടെക്‌നീഷ്യന്‍ അപ്രന്റിസ് (ഇലക്ട്രിക്കല്‍)
ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് മൂന്നു വര്‍ഷത്തെ ഡിപ്ലോമ.
ടെക്‌നീഷ്യന്‍ അപ്രന്റിസ് (ഇന്‍സ്ട്രുമെന്റേഷന്‍)
ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ.
ംംം.ശീരൃലളൃലരൃൗശ.േശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പകര്‍പ്പ് Cheif Hum-an Resource Manager, Barauni Refinery, Indian Oil Corporation Ltd., PO: Barauni Oil R-efinery, Dist: Begusarai 851114 എന്ന വിലാസത്തില്‍ അയക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി:
ഒക്ടോബര്‍ 15.
പകര്‍പ്പ് ലഭിക്കേണ്ട അവസാന തിയതി: ഒക്ടോബര്‍ 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."