രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വൈരാഗ്യം ജനാധിപത്യത്തിന് ഭൂഷണമല്ല: ശങ്കരനാരായണന്‍
കൊച്ചി: രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വൈരാഗ്യം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുന്‍ ഗവര്‍ണര്‍ ശങ്കരനാരായണന്‍. എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഐ കൊച്ചുണ്ണി മാസ്റ്റര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകളിലൂന്നിയായിരിക്കണം പാര്‍ട്ടികള്‍ വളരേണ്ടത്. അല്ലാതെ പരസ്പര വൈരാഗ്യബുദ്ധിയിലായിരിക്കരുത്. കറകളഞ്ഞ ദേശ സ്‌നേഹിയായിരുന്നു കൊച്ചുണ്ണി മാസ്റ്ററെന്നും അദ്ദേഹം അനുസ്മരിച്ചു.
കോണ്‍ഗ്രസില്‍ പണ്ട് കാലം മുതല്‍ ഗ്രൂപ്പുണ്ടായിരുന്നെങ്കിലും അത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു.
തലകുനിക്കാത്ത കോണ്‍ഗ്രസുകാരനും വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഉറച്ച മനസോടെ നില്‍ക്കുന്ന വ്യക്തിയുമായിരുന്നു മാസ്റ്ററെന്ന് പ്രൊഫ.കെ.വി തോമസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എം.എം ഹസന്‍ സ്വാഗതം ആശംസിച്ചു. എം.കെ സാനു അനുസ്മരണ പ്രഭാഷണം നടത്തി. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, മുന്‍ എം.എല്‍.എമാരായ ബെന്നിബഹ്നാന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."