മദര്‍ തെരേസ കാരുണ്യത്തിന്റെ പ്രതീകം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കാരുണ്യത്തിന്റെ പ്രതീകമാണ് മദര്‍ തെരേസയെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കരുണയുടെ മനുഷ്യരൂപമാണ് മദര്‍ തെരേസ. പാലാ രൂപതയില്‍ ആദ്യമായി കയ്യൂര്‍ ക്രിസ്തുരാജ് പള്ളിയില്‍ മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
മനുഷ്യനില്‍ ദൈവത്തെ ദര്‍ശിച്ച വ്യക്തിയായിരുന്നു മദര്‍ തെരേസ. കാരുണ്യത്തിന്റെ ഈ വര്‍ഷത്തില്‍ മദര്‍ തെരേസയുടെ വിശുദ്ധ പദവി ദൈവനിയോഗമാണ്. തിരുശേഷിപ്പുകള്‍ സ്ഥാപിക്കുമ്പോള്‍ രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവപാരമ്പര്യത്തോട് സഭ ചേര്‍ന്നുനില്‍ക്കുകയാണ്. തിരുശേഷിപ്പുകള്‍ സ്ഥാപിക്കുന്നിടം തീര്‍ത്ഥാടനകേന്ദ്രമാണ്. മദര്‍ തെരേസയുടെ അസ്ഥിയുടെ അംശമാണ് കയ്യൂര്‍ പള്ളിയിലെ തിരുശേഷിപ്പ്. തിരുശേഷിപ്പു പ്രദക്ഷിണത്തിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
മാര്‍ ജോസഫ് കല്ലറങ്ങാട്ട് വി. കുര്‍ബാന അര്‍പ്പിച്ചു. മോണ്‍ ജോസഫ് കൊല്ലംപറമ്പില്‍, ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. മൈക്കിള്‍ വട്ടപ്പലം, ഫാ. ഗര്‍വ്വാസീസ് ആനിത്തോട്ടം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് മദര്‍ തെരേസയോടുള്ള നൊവേന നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."