ഫോറസ്റ്റ് ഗാര്‍ഡ് നിയമനം: സംവരണം അട്ടിമറിച്ചതായി പരാതി
എരുമേലി: കോട്ടയം ജില്ലയില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലെ സംവരണം അട്ടിമറിച്ചുവെന്ന് ആരോപണം. 2010 ഏപ്രില്‍ എട്ടാം തീയതി നിലവില്‍ വന്ന ഫോറസ്റ്റ് ഗാര്‍ഡ് നിയമനലിസ്റ്റില്‍ സംവരണം അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് പൊതുപ്രവര്‍ത്തകനായ ലൂയിസ് എരുമേലി രംഗത്തെത്തിയത്.
64 നിയമനങ്ങള്‍ നടന്ന ലിസ്റ്റില്‍ രണ്ടു ശതമാനം നിയമനങ്ങള്‍ എസ്.ടി വിഭാഗത്തിന് അവകാശപ്പെട്ടതാണെങ്കിലും സംവരണ തത്വം പാലിക്കാതെയാണ് നിയമനം നടത്തിയതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.
2016 ഫെബ്രുവരി എട്ടിന് ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍ പി.എസ്.സി സെക്രട്ടറിക്കും കോട്ടയം ജില്ലാ പി.എസ്.സി ഓഫിസര്‍ക്കും എസ്.ടി വിഭാഗം ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലെ സപ്ലിമെന്ററി ലിസ്റ്റില്‍ നിന്നും നിയമനം നല്‍കുന്നതിനു വേണ്ട ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും പി.എസ്.സി ഇത് പാലിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
കേരള നിയമസഭാ സ്പീക്കര്‍ അധ്യക്ഷനായുളള സമിതിക്ക് നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 2016 സെപ്തംബര്‍ ഒമ്പതിലെ ഉത്തരവിന്‍ പ്രകാരം അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാന്‍ പൊതുഭരണവകുപ്പിന് സമിതി നിര്‍ദേശം നല്‍കിയിട്ടുളളതായി പരാതിക്കാരന് നല്‍കിയ മറുപടിയില്‍ പറയുന്നു.
ഭരണഘടന ആര്‍ട്ടിക്കിള്‍ 164 (4) സംവരണം ലംഘിച്ചത് തൊഴില്‍ അന്വേഷകരോടുളള പി.എസ്.സിയുടെ അവഗണനയാണ് വ്യക്തമാക്കുന്നതെന്ന് ലൂയിസ് എരുമേലി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."