പുളിക്കീഴ് കുടിവെള്ള പദ്ധതി പാതിവഴിയില്‍
ഹരിപ്പാട് : പദ്ധതി പൂര്‍ത്തിയായിട്ടും നാട്ടുകാര്‍ക്ക് ജലമില്ല. തിരുവല്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തേക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയാണ് പണി പൂര്‍ത്തിയായിട്ടും അധികൃതരുടെ അനാസ്ഥ മൂലം വൈകുന്നത്.പുളിക്കീഴ് കുടിവെള്ള പദ്ധതിയാണ് വൈകുന്നത്
പരീക്ഷണടിസ്ഥാനത്തില്‍ ജലവിതരണവും നടത്തിയ പദ്ധതി ഓണത്തിന് കമ്മീഷന് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പൂര്‍ത്തിയായ പദ്ധതി കമ്മീഷന് ചെയ്യാത്തത് എന്താണെന്നാണ് നാട്ടുകാരുടെ ചോദ്യം.യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതിയാണിത്. 25 കോടിയായിരുന്നു നിര്‍മ്മാണ ചെലവ്. പമ്പ നദിയില്‍ നിന്ന് ജലം ശേഖരിച്ച് ശുദ്ധീകരിക്കുന്ന പ്ലാന്റും ഇരതോട് ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വാട്ടര്‍ ടാങ്കും പൂര്‍ത്തിയായി. പൈപ്പ് ലൈനുകളും സ്ഥാപിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ ജലവിതരണവും നടത്തി.പൊതു ടാപ്പുകളും സ്ഥാപിച്ചു.
മഴ കുറവായതിനാല്‍ രൂക്ഷമായ ജലക്ഷാമമാണ് നിരണം കടപ്ര പഞ്ചായത്തുകളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. പമ്പയിലെ ജലനിരപ്പ് തീരെ താണതിനാല്‍ കിണറുകളിലും വെള്ളമില്ല. ഏറെക്കാലമായി കാത്തിരുന്ന പദ്ധതി പൂര്‍ത്തിയായിട്ടും കമ്മീഷന് ചെയ്യാത്തതില്‍ നാട്ടുകാര്‍ രോക്ഷാകുലരാണ്. മുന്‍പ് വാട്ടര്‍ കണക്ഷന് എടുത്തിട്ടും വെള്ളം കിട്ടാതിരുന്ന അനേകര്‍ ഈ പ്രദേശത്തുണ്ട്. ഈ പദ്ധതിയുടെ പൂര്‍ത്തികരണം കാത്തിരിക്കയാണിവര്‍. വാട്ടര്‍ അതോറിറ്റി ഉദ്യാഗസ്ഥര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.പദ്ധതിയുടെ കമ്മീഷന് വൈകുന്നതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടിയും അധികൃതര്‍ നല്‍കുന്നില്ല. പദ്ധതി ഇനിയും വൈകിയാല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."