കുളത്തില്‍ വീണ മകളെ രക്ഷപെടുത്താന്‍ ശ്രമിച്ച അമ്മയും അപകടത്തില്‍പ്പെട്ടു ഇരുവരെയും രക്ഷപ്പെടുത്തിയത് ചായക്കടക്കാരന്‍
അന്തിക്കാട്: കുളത്തില്‍ കാല്‍ വഴുതി വീണ മകളെ രക്ഷപെടുത്താന്‍ ശ്രമിച്ച അമ്മയും അപകടത്തില്‍പ്പെട്ടു. ഇരുവരെയും രക്ഷപ്പെടുത്തിയ ചായക്കടക്കാരന്‍ മാതൃകയായി. അന്തിക്കാട് സ്വദേശി പറപ്പുളളി ഹരിയുടെ ഭാര്യ ശാന്തയും മകള്‍ പൂജയുമാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് അന്തിക്കാട് കുളത്തില്‍ വെച്ചാണ് അപകടം. അലക്കാനെത്തിയ അമ്മക്ക് കൂട്ട് വന്നതായിരുന്നു പൂജ. അമ്മയും അയല്‍വാസി പുതുവീട്ടില്‍ സിന്ധു ബോസും അലക്കുന്നതിനിടയില്‍ പൂജ കാല്‍ വഴുതി ഏറെ ആഴമുള്ള കുളത്തില്‍ വീഴുകയായിരുന്നു. കുളത്തിന്റെ ആഴങ്ങളിലേക്ക് പോയ മകളെ രക്ഷിക്കാന്‍ മറ്റൊന്നും ചിന്തിക്കാതെ നീന്തലറിയാത്ത അമ്മയും ചാടി. അപകടം മനസ്സിലാക്കിയ സിന്ധു തൊട്ടടുത്ത പഞ്ചായത്ത് ഓഫിസിന് മുന്നിലെ ചായകടക്കാരനായ കല്ലയില്‍ മോഹനനെ വിളിക്കുകയായിരുന്നു. ഏറെ ആഴമുള്ള കുളത്തിലേക്ക് താഴ്ന്ന പൂജയെയും, ശാന്തയെയും മോഹനന്‍ രക്ഷപ്പെടുത്തുകയായിരുന്നു. അന്തിക്കാട് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പൂജക്കും വീട്ടമ്മയായ അമ്മ ശാന്തക്കും നീന്തല്‍ അറിയില്ല. എട്ട് വര്‍ഷം മുമ്പ് ഒരു വിദ്യാര്‍ഥിയും രï് വര്‍ഷം മുമ്പ് അന്തിക്കാട് സ്വദേശി വെളുത്തേടത്ത് ഗോപകുമാറും സമാന രീതിയില്‍ മുങ്ങി മരിച്ചിരുന്നു. അന്തിക്കാട് കുളത്തിന്റെ ആഴവും പരപ്പും മനസിലാക്കി ശ്രദ്ധിച്ചു വേണം കുളം ഉപയോഗിക്കാനെന്ന് സമീപവാസിയും ജനപ്രതിനിധിയുമായ എ.വി ശ്രീവത്സന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."