നിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ നടപടി വേണം: സി.ഡബ്ല്യു.എസ്.എ
കല്‍പ്പറ്റ: നിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് സി.ഡബ്ല്യു.എസ്.എ (കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സുപ്പര്വൈസേര്സ് അസോസിയേഷന്) വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ നിര്‍മാണ മേഖലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഇതരസംസ്ഥാനക്കാരായ അശാസ്ത്രീയമായി ജോലിചെയ്യുന്നവരെ ഉപയോഗിച്ചുള്ള ജോലികളാണ്. ഇതരസംസ്ഥാന തൊഴിലാളികളില്‍ വേണ്ടത്ര തൊഴില്‍ പരിചയം ഇല്ലാത്തവരും ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ തൊഴില്‍ രേഖകളോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ല. അതിനാല്‍ത്തന്നെ ഇവരെ മറ്റുള്ള തൊഴില്‍ ധാതാക്കള്‍ ചൂഷണം ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരമായി ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. എത്രയും വേഗം നിര്‍മാണ മേഖലയില്‍ തൊഴില്‍ ഏകീകരണവും വേതന ഏകീകരണവും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സി.ഡബ്ല്യു.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ കൃഷ്ണന്‍കുട്ടി, ജില്ലാ പ്രസിഡന്റ് സുകുമാരന്‍ പുല്‍പ്പള്ളി, സെക്രട്ടറി അഹമ്മദ്കുട്ടി, സംസ്ഥാനകമ്മിറ്റി കുടുംബക്ഷേമ ട്രസ്റ്റ് ബോര്‍ഡ് അംഗം ജി.ആര് സുബ്രമണ്യന്‍, വാസുദേവന്‍ പുതിയോട്ടില്‍, പി.എ സുകുമാരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."