ഉത്തര മലബാര്‍ ജലോത്സവം നഗരസഭയെ അറിയിക്കുന്നില്ലെന്നു കൗണ്‍സിലില്‍ വിമര്‍ശനം
നീലേശ്വരം: ഒക്ടോബര്‍ രണ്ടിനു കാര്യങ്കോടു പുഴയില്‍ നടക്കുന്ന ഉത്തരമലബാര്‍ ജലോത്സവം നഗരസഭയെ അറിയിക്കുന്നില്ലെന്നു കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ഭരണപക്ഷത്തെ കെ.വി സുധാകരനാണു ഈ വിഷയം ഉന്നയിച്ചത്. കോണ്‍ഗ്രസ് കൗണ്‍സലര്‍ എറുവാട്ട് മോഹനന്‍ ഇതിനെ പിന്തുണച്ചു സംസാരിച്ചു. സംഘാടക സമിതി യോഗം അറിയിച്ചിരുന്നെങ്കിലും തുടര്‍ന്നുള്ള പരിപാടികളൊന്നും അറിയിച്ചില്ലെന്നാണു ആക്ഷേപം. ഇതിന്റെ ചെലവിലേക്കായി 50,000 രൂപ നഗരസഭയും നല്‍കണം. എന്നിട്ടും ഭരണസമിതിയോടു സംഘാടകസമിതി അവഗണന കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു മറ്റു കൗണ്‍സലര്‍മാരും അഭിപ്രായപ്പെട്ടു.
അജൈവ മാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്നതിനായി കുടുംബശ്രീ വിപണന കേന്ദ്രത്തിന്റെ കെട്ടിടം ഉപയോഗിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു എറുവാട്ടു മോഹനന്‍ പറഞ്ഞു. അവിടെ വിപണന കേന്ദ്രം തന്നെ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷനായി. ഉപാധ്യക്ഷ വി ഗൗരി, സ്ഥിരിസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, കൗണ്‍സലര്‍മാരായ പി മനോഹരന്‍, ടി.പി ബീന, സെക്രട്ടറി എന്‍.കെ ഹരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."