കോഡൂരില്‍ പദ്ധതി നിര്‍വഹണ ഗ്രാമസഭകള്‍ ആരംഭിച്ചു
കോഡൂര്‍: വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്തില്‍ ഗ്രാമസഭകള്‍ ആരംഭിച്ചു. പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്താക്കളുടെയും പുതിയ ക്ഷേമ പെന്‍ഷന്‍ അപേക്ഷകരുടെയും പട്ടികകള്‍ ഗ്രാമസഭയുടെ അംഗീകരത്തിനായി സമര്‍പ്പിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക ബജറ്റും ഗ്രാമസഭ ചര്‍ച്ചചെയ്യും. ഒക്ടോബര്‍ അഞ്ചുവരെയാണ് ഗ്രാമസഭകള്‍ ചേരുന്നത്.
കര്‍ഷകര്‍ക്ക് വിവിധ വിളകള്‍ക്കായി വിത്ത്, വളം, കിണര്‍ നിര്‍മാണം എന്നിവക്ക് സഹായം, പാലിനും, ആട് വളര്‍ത്തലിനും സാമ്പത്തിക സഹായം, പത്താം ക്ലാസ് പാസായ തൊഴില്‍ രഹിതരായ യുവതികള്‍ക്കും യുവാക്കള്‍ക്കും സൗജന്യ കംപ്യൂട്ടര്‍ പരിശീലനം തുടങ്ങിയ ഇരുപത് പദ്ധതികള്‍ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.പഞ്ചായത്ത്തല ഉദ്ഘാടനം 15ാം വാര്‍ഡ് വരിക്കോട് മദ്‌റസയില്‍ ജില്ലാ പഞ്ചായത്തംഗം സൈദ് പുല്ലാണി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. രമാദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ മുഹ്‌സിന്‍, പഞ്ചായത്ത് അംഗങ്ങളായ എം.ടി ബഷീര്‍, സജ്‌നമോള്‍ ആമിയന്‍, സബ്‌ന ഷാഫി, സജീന മേനമണ്ണില്‍, സീനിയര്‍ ക്ലാര്‍ക്ക് എ.ജെ സജീഷ്, പി.പി അബ്ദുല്‍ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."