HOME
DETAILS
MAL
കത്താത്ത തെരുവുവിളക്കിന് പഞ്ചായത്ത് പണം നല്‍കിയെന്ന്; തൃക്കലങ്ങോട്ട് പ്രതിപക്ഷ ബഹളം
backup
September 27 2016 | 01:09 AM
മഞ്ചേരി: കത്താത്ത തെരുവുവിളക്കിന് പഞ്ചായത്ത് പണം നല്‍കിയെന്നതിനെ ചൊല്ലി തൃക്കലങ്ങോട് ഭരണ സമിതിയോഗത്തില്‍ ബഹളം. 1050 തെരുവുവിളക്കുകള്‍ റിപ്പയര്‍ ചെയ്യുന്നതിനു ഒരെണ്ണത്തിനു 950 രൂപ കരാറില്‍ ഒരുവര്‍ഷം ഗ്യാരണ്ടി ടെന്‍ഡര്‍ നല്‍കിയിരുന്നു.
എന്നാല്‍ റിപ്പയര്‍ ചെയ്ത ലൈറ്റുകള്‍ തൊട്ടടുത്ത ദിവസം തന്നെ കേടുവന്നെന്നും പണം കൊടുക്കുന്നതിനു മുന്‍പ് ലൈറ്റുകള്‍ കത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ചു എന്നും ആരോപിച്ചായിരുന്നു ഭരണ സമിതി യോഗത്തില്‍ പ്രതിപക്ഷ ബഹളം. വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തി.
കേടുപാടുകള്‍ പൂര്‍ണമായും തീര്‍ക്കാത്ത ലൈറ്റുകള്‍ക്ക് പണം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നേരത്തെ കത്ത് നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."