HOME
DETAILS
MAL
സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയാക്യാംപ്
backup
September 27 2016 | 01:09 AM
തിരൂര്‍: തലക്കടത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റും പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി മംഗലാപുരം മീനാക്ഷി ഇന്സിറ്റിറ്റൂട്ടിന്റെ സഹകരണത്തോടെ ഒക്ടോബര്‍ രണ്ടിന് തലക്കടത്തൂര്‍ നെല്ലിക്കാട് ആസാദ് കോളജില്‍ മുഖവൈകല്യ ശസ്ത്രക്രിയ കാംപ് നടത്തും. മൂന്ന് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ക്കും കാംപില്‍ പങ്കെടുത്ത് ചികിത്സ തേടാമെന്ന് സംഘാടകര്‍ പറഞ്ഞു.
കാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രഗല്ഭരായ ഡോക്ടര്‍മാരുടെ നേതത്വത്തില്‍ ശസ്ത്രക്രിയയും തുടര്‍ചികിത്സയും സൗജന്യമായി നല്‍കുമെന്നും സംഘാടകരായ ആഷിഖ് എന്‍.വി, ഹമീദ് എം.പി, നിസാര്‍ കെ, റിയാസ് എന്‍, സമദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."