HOME
DETAILS
MAL
കാവേരി നദീജല തര്‍ക്കം: കേസ് ഇന്ന് സുപ്രിം കോടതിയില്‍
backup
September 27 2016 | 03:09 AM
ന്യൂഡല്‍ഹി: കര്‍ണാടക-തമിഴ്നാട് തമ്മിലുള്ള കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയുടെയും തമിഴ്നാടിന്റെയും ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കര്‍ണാടകയിലെ കുടിവെള്ള പ്രശ്നം പരിഗണിച്ച് ഡിസംബര്‍ വരെ കാവേരിയില്‍ നിന്നും തമിഴ്നാടിന് ജലം വിട്ടുനല്‍കാന്‍ കഴിയില്ലെന്നും അതിനാല്‍ നേരത്തെ ഇറക്കിയ ഉത്തരവില്‍ ഭേദഗതി വേണമെന്നുമാണ് ഹരജിയിലെ ആവശ്യം.
അതേസമയം, ജലം വിട്ടുകൊടുക്കണമെന്ന ഉത്തരവ് ഇതുവരെ നടപ്പാക്കാന്‍ കര്‍ണാടക തയ്യായിട്ടില്ലെന്ന് തമിഴ്നാട് പറഞ്ഞു. ഉത്തരവ് നടപ്പാക്കിയാല്‍ മാത്രമേ ഹരജിയില്‍ വാദം കേള്‍ക്കാവൂ എന്നാവശ്യപ്പെട്ട് തമിഴ്നാടും സുപ്രിം കോടതിയെ സമിപിച്ചു. രണ്ട് ഹരജികളും സംയുക്തമായി കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."