അഴിമതിക്കേസില്‍ അറസ്റ്റിലായിരുന്ന മുന്‍ ഉദ്യോഗസ്ഥന്‍ ബി.കെ ബന്‍സാലും മകനും ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായിരുന്ന മുന്‍ ഉദ്യോഗസ്ഥനും മകനും ആത്മഹത്യ ചെയ്തു. ഡല്‍ഹിയില്‍ ഇന്ന് രാവിലെയാണ് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലായിരുന്ന ബന്‍സാലിനെയും 25 കാരനായ മകനെയും വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ജൂലൈയില്‍ സിബിഐ ബന്‍സാലിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും ബന്‍സാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബന്‍സാലിന്റെ ഭാര്യ സത്യബാല ബന്‍സാല്‍(58), മകള്‍ നേഹ(27) യും തൂ്ങ്ങിമരിച്ചിരുന്നു.
മുംബൈയിലെ ഒരു ഫാര്‍മസി കമ്പനിയില്‍ നിന്നും അവരുമായി ബന്ധപ്പെട്ട ഒരു കേസില്‍ നിന്നും ഒഴിവാക്കാനായി ഒന്‍പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് സിബിഐ ബന്‍സാലിനെ അറസ്റ്റ് ചെയ്തത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെയുള്ള അനധികൃത ഇടപാട് കേസില്‍ നിന്നൊഴിവാക്കാനായി 20 ലക്ഷം രൂപ ബന്‍സാല്‍ ആവശ്യപ്പെട്ടിരുന്നതായാണ് സി.ബി.ഐ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബന്‍സാല്‍ ജയിലില്‍ നിന്നും പുറത്തുവന്നത്. കേസി്ല്‍ ബന്‍സാലിന്റെ മകനേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."