HOME
DETAILS
MAL
മാവോയിസ്റ്റ് ഭീഷണി: നീലഗിരിയില്‍ വാഹന പരിശോധന ശക്തമാക്കി
backup
September 27 2016 | 18:09 PM
ഗൂഡല്ലൂര്‍: കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നീലഗിരി ജില്ലയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പൊലിസ് വാഹന പരിശോധന ശക്തമാക്കി. നാടുകാണി, കക്കനഹള്ളി, മഞ്ചൂര്‍, ചോലാടി, പാട്ടവയല്‍, താളൂര്‍, നമ്പ്യാര്‍കുന്ന് തുടങ്ങിയ ചെക്ക്പോസ്റ്റുകളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
അയല്‍സംസ്ഥാനമായ കേരളത്തിലെ നിലമ്പൂര്‍ മുണ്ടക്കടവ് ആദിവാസി കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവെപ്പ് നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലിസ് പരിശോധന ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."