'കാട്ടാനകളെ വനത്തിലേക്ക് തുരത്താന്‍ റബര്‍ തിരകള്‍ ഉപയോഗിക്കണം'
ഗൂഡല്ലൂര്‍: ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ റബര്‍ തിരകള്‍ ഉപയോഗിക്കണമെന്ന് ആവശ്യം. കര്‍ണാടകയില്‍ പ്രാവര്‍ത്തികമാക്കുന്ന ഈ രീതി തമിഴ്‌നാട്ടിലും നടപ്പാക്കണമെന്നാണാവശ്യം. തമിഴ്‌നാട്ടില്‍ പടക്കംപൊട്ടിച്ചാണ് ആനകളെ തുരത്തുന്നത്. ഗൂഡല്ലൂര്‍ ഡിവിഷനില്‍ ഗൂഡല്ലൂര്‍, ഓവാലി, ദേവാല, ചേരമ്പാടി, ബിദര്‍ക്കാട് തുടങ്ങിയ അഞ്ച് റെയ്ഞ്ചുകളാണുള്ളത്. ഇതില്‍ ബിദര്‍ക്കാട്, ചേരമ്പാടി, ഓവാലി എന്നി പഞ്ചായത്തുകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടാനകളെ തുരത്തിയോടിക്കാനായി 4 പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്. 50 വനംവകുപ്പ് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
വനപാലകര്‍ 24 മണിക്കൂറും വന നിരീക്ഷണം നടത്തിവരികയാണ്. ഗൂഡല്ലൂര്‍ ഡിവിഷനില്‍ ശശികുമാര്‍, സുരേഷ്‌കുമാര്‍ എന്നീ രണ്ട് വനപാലകര്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കാട്ടാനകളെ തുരത്തുന്ന വനപാലകര്‍ക്ക് മതിയായ ശമ്പളമോ മറ്റ് സൗകര്യങ്ങളോ ചെയ്തുകൊടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. യാതൊരു സുരക്ഷിതത്വവുമില്ലാതെ ജോലി ചെയ്യുന്ന വാച്ചര്‍മാരെ സംരക്ഷിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."