പാകിസ്താനെ പരിഗണനയര്‍ഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കാന്‍ ആലോചനായോഗം നാളെ
ന്യൂഡല്‍ഹി:വ്യാപാര മേഖലയില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പാകിസ്താനെ നീക്കിയേക്കും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. സിന്ധു നദീജലകരാര്‍ പുനര്‍പരിശോധിക്കുന്നതിന് യോഗം വിളിച്ചതിന് പിന്നാലെയാണ് കേന്ദ്ര നീക്കം. കരാര്‍ പ്രകാരമുള്ള ഇന്ത്യയുടെ അധികാരങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കാനും 2007 മുതല്‍ നിര്‍ത്തിവച്ച തുല്‍ബുല്‍ നാവിഗേഷന്‍ പദ്ധതി പുനരവലോകനം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയത്തിലെയും വാണിജ്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക.
ഉറി ആക്രമണത്തിന് തിരിച്ചടിയെന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഗാട്ട് കരാറിന്റെ അടിസ്ഥാനത്തില്‍ ലോകവ്യാപാര സംഘടനയുമായി 1996ല്‍ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥ പ്രകാരമാണ് പാകിസ്താന്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. കരാറില്‍ ഒപ്പിടുന്ന എല്ലാ രാജ്യങ്ങളും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ വരും. എങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാരം ഇത്രശക്തമായിരുന്നില്ല. ചരക്കുമേഖലയില്‍ 0.4 ശതമാനത്തിന്റെ വ്യാപാരം മാത്രമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ളത്.
വെള്ളവും രക്തവും ഒരേ സമയം ഒഴുകുന്നത് ശരിയാവില്ലെന്ന് നേരത്തെ സിന്ധുനദീജല കരാര്‍ സംബന്ധിച്ച യോഗത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.1960ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്്‌റുവും പാകിസ്താന്‍ പ്രസിഡന്റ് അയ്യൂബ് ഖാനും ഒപ്പിട്ട കരാര്‍ പ്രകാരം ബിയാസ്,റാവി, സത്‌ലജ്, ഇന്‍ഡസ്, ചെനാബ്, ഝലം എന്നീ ആറു നദികളിലെ ജലം ഇരു രാജ്യങ്ങളും പങ്കിട്ടെടുക്കുകയാണ്.
ഈ നദികളില്‍ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തെ തന്നെ പാകിസ്താന്‍ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."