HOME
DETAILS

നെടുമ്പാശ്ശേരി: പുതിയ രാജ്യാന്തര ടെര്‍മിനല്‍ രണ്ടു മാസത്തിനകം

  
backup
September 27 2016 | 19:09 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b0%e0%b4%be

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി(സിയാല്‍)യിലെ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ബോര്‍ഡിന്റെ ശുപാര്‍ശ പൊതുയോഗം മുമ്പാകെ അവതരിപ്പിച്ചത്.  ഇതോടെ 2003-2004 സാമ്പത്തികവര്‍ഷം മുതല്‍ ഇതുവരെ ഓഹരി ഉടമകള്‍ക്ക് ലഭിച്ചത് 178 ശതമാനം ലാഭവിഹിതമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ രാജ്യാന്തര ടെര്‍മിനല്‍ രണ്ട് മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്നും അത്യാധുനിക രീതിയിലുള്ള ടെര്‍മിനല്‍ വരുന്നതോടെ മണിക്കൂറില്‍ ഏകദേശം നാലായിരം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 112 ചെക്ക് ഇന്‍ കൗണ്ടറുകളും 19 ഗേറ്റുകളും 10 എയ്‌റോബ്രിഡ്ജുകളുമാണ് ഇവിടെ ഉണ്ടാകുക.  പുതിയ കാര്‍ പാര്‍ക്കിങ് മേഖലയില്‍ ഒരേസമയം 1500 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. 1931 മീറ്റര്‍ നീളത്തില്‍ പുതിയ നാലുവരിപ്പാതയുടെയും മേല്‍പ്പാലത്തിന്റെയും നിര്‍മാണം അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവളക്കമ്പനിയുടെ അധീനതയിലുള്ള സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുന്നത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിയാലിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തവരുമാനം 524.53 കോടി രൂപയും അറ്റാദായം 175.22 കോടി രൂപയുമാണ്. വരുമാനത്തില്‍ 26.71 ശതമാനത്തിന്റെയും അറ്റാദായത്തില്‍ 21.19 ശതമാനത്തിന്റെയും വര്‍ധനയാണുള്ളത്. കഴിഞ്ഞ വര്‍ഷം 7.77 ദശലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്. മുന്‍വര്‍ഷത്തേക്കാള്‍ 21.20 ശതമാനം കൂടുതല്‍. മറ്റ് വിമാനത്താവളങ്ങളെക്കാള്‍ കുറഞ്ഞ ചെലവിലാണ് കൊച്ചിയുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തില്‍ 13.4 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ പ്ലാന്റ് ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. നിലവില്‍ 15.4 മെഗാവാട്ട് ശേഷിയുള്ള നിലവിലുള്ള പ്ലാന്റുകളില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 31 വരെ 2.53 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു.
 നോണ്‍ മെട്രോ എയര്‍പോര്‍ട്ടുകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം സിയാലിന് ലഭിച്ചത് അഭിമാനാര്‍ഹമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരത്തിനും സിയാല്‍ അര്‍ഹമായി. 382.57 കോടി രൂപയാണ് അവകാശ ഓഹരി വിതരണത്തിലൂടെ സമാഹരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചെറുകിട ഓഹരി ഉടമകള്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പരിശോധിക്കാമെന്ന മറുപടി മാത്രമാണ് മുഖ്യമന്ത്രി നല്‍കിയത്.
മന്ത്രിയും ഡയറക്ടറുമായ വി.എസ്. സുനില്‍കുമാര്‍, മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, ഡയറക്ടര്‍മാരായ കെ. റോയ് പോള്‍, എം.എ. യൂസഫലി, എ.കെ. രമണി, എന്‍.വി.ജോര്‍ജ്, സി.വി. ജേക്കബ്, ഇ.എം. ബാബു തുടങ്ങിയവരും സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  39 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago