നിലമ്പൂരിലും പരിസരങ്ങളിലും ഗുണ്ടാ വിളയാട്ടം രൂക്ഷമാകുന്നു
നിലമ്പൂര്‍: ഒരിടവേളക്ക് ശേഷം നിലമ്പൂര്‍ ടൗണിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രകാര്‍ക്ക് ഇവരുടെ ശല്യം മൂലം ദുരിതമനുഭവിക്കേണ്ടിവരികയാണ്. കോടത്തിപ്പടിയിലെ ബീവറേജ് വില്‍പനശാല കേന്ദ്രീകരിച്ച് മദ്യ-മയക്കു മരുന്നു ലോബിയുടെ വിളയാട്ടം കൊലപാതകങ്ങളില്‍ വരെ കലാശിച്ചിട്ടുണ്ട്.
രാത്രിയായാല്‍ തട്ടുകടക്കാരെയും ഭക്ഷണം കഴിക്കാനെത്തുന്നവരേയും മറ്റും അക്രമിക്കുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടൗണില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ഇവരുടെ അക്രമണത്തിനിരയായി.
ഗുരുതരമായി പരുക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളിലെ പ്രതികളാണിവര്‍ എന്നിരിക്കെ പ്രതികളെ അറസ്റ്റ് ചെയ്യാനോ നടപടികള്‍ സ്വീകരിക്കാനോ പൊലിസ് തയാറായിട്ടില്ല.
നടപടി വേണമെന്ന് എ.ഐ.വൈ.എഫ്
കാപ്പപോലുള്ള വകുപ്പുകള്‍ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. രാത്രി കാല പട്രോളിങ് ശക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."