സുമനസുകളുടെ കനിവ് തേടി കൊച്ചുമെഹബൂബ്
മണ്ണാര്‍ക്കാട്: സമാന പ്രായക്കാര്‍ പഠിച്ചും കളിച്ചും നടക്കുമ്പോള്‍ അപൂര്‍വ രോഗത്താല്‍ ചികിത്സയില്‍ കഴിയുകയാണ് ഏഴുവയസ്സുകാരന് മെഹബൂബ്. പുല്ലശ്ശേരി നമ്പിയാംപടിയില് വെളളാംഞ്ചേരി ഷൗക്കത്തിന്റെ മകന് മെഹബൂബാണ് ജനിച്ച മൂന്നാം മാസം മുതല്‍ അപൂര്‍വ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്.
അപൂര്‍വ രക്തജന്യ രോഗമായ വിസ്കട്ട് ആള്‍ഡ്രിച്ച് സിന്‍ഡ്രോം എന്ന അസുഖമാണ് മെഹബൂബിനെ ബാധിച്ചിരിക്കുന്നത്. അസുഖത്തിനുളള ഏക ചികിത്സ മജ്ജ മാറ്റിവെക്കല്‍ മാത്രമാണ്.
ഇതിന് 20 ലക്ഷത്തോളം ചിലവ് വരുമെന്നാണ് ചികിത്സിക്കുന്ന ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നിന്നും അറിയിച്ചിരിക്കുന്നത്. മെഹബൂബിന്റെ മൂത്ത സഹോദരന് മെബിന് ഷായില്‍ നിന്നാണ് മജ്ജ സ്വീകരിക്കുന്നത്. നിത്യജീവിത്തിന് പോലും കഷ്ടപ്പെടുന്ന കൂലിപ്പണിക്കാരനായ രക്ഷിതാക്കള്‍ക്ക് ചികിത്സാ ചിലവ് താങ്ങാവുന്നതിലുമപ്പുറമാണ്. മുണ്ടേക്കാരാട് എ.എം.എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മെഹബൂബ്. ചികിത്സ ചിലവ് കണ്ടെത്തുന്നതിന് എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്, കെ.വി വിജയദാസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ,
ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ.കെ.എ കമ്മാപ്പ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും മുജീബ് ചോലോത്ത് (ചെയര്മാന്), അഷറഫ് എടേരത്ത് (ജന.കണ്‍വീനര്‍), സക്കരിയ്യ ചേലക്കാട്ടുതൊടി (ട്രഷ) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
മെഹബൂബിനൊരു കൈത്താങ്ങ് എന്ന പേരില്‍ എസ്.ബി.ഐ മണ്ണാര്‍ക്കാട് ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 36120566697, ഐ.എഫ്.സി കോഡ്: എസ്.ബി.ഐ.എന്‍ 0010701 തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."