ഏറാമല പഞ്ചായത്ത് പ്ലാസ്റ്റിക്മുക്ത ഗ്രാമമാകുന്നു
എടച്ചേരി: ഏറാമല ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 2017 ജനുവരിയോടെ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പ്ലാസ്റ്റിക്രഹിതമാക്കി പ്രഖ്യപിക്കാന്‍ ഭരണസമിതി തീരുമാനിച്ചു.
ആദ്യപടിയായി ഓരോ വാര്‍ഡിലെയും വീടുകളില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങല്‍ പൂര്‍ണമായും നീക്കംചെയ്യും. തുടര്‍ന്ന് പ്ലാസ്റ്റിക് ഉപയോഗം കുറക്കാനും മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാനും ശാസ്ത്രീയമായ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഏറാമല പഞ്ചായത്തിലെ ഏഴ്, 14 വാര്‍ഡുകളില്‍ ബഹുജന കണ്വന്ഷന് വിളിച്ചുചേര്‍ത്തു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജസീല വി.കെ അധ്യക്ഷയായി. വാര്‍ഡ് അംഗങ്ങളായ മഹേഷ്കുമാര്‍, പി.കെ കുത്തിക്കണ്ണന്‍ മാസ്റ്റര്‍, വി.കെ സന്തോഷ്കുമാര്‍, റിയാസ് കുനിയില്‍, ദാമു ഒ.പി.കെ, ഡോ. രവീന്ദ്രന്, ഡോ. വി.കെ കുമാരന്, ഷുഹൈബ് കുന്നത്ത്, കരുണാകരന് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."