മത്സ്യസമൃദ്ധി പദ്ധതിക്ക് ജില്ലയില്‍ തുടക്കം
മുക്കം: മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടത്തിനു ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ നടന്നു. അഞ്ചുലക്ഷത്തോളം വിവിധതരം മത്സ്യക്കുഞ്ഞുങ്ങളെയാണ് ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നത്.
കാരശ്ശേരി ചീപ്പാംകുഴിക്കടവില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം നിര്‍വഹിച്ചു. 67,166 ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെയാണ് പുഴയില്‍ നിക്ഷേപിച്ചത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി.പി ജമീല അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.എന്‍ ശുഹൈബ്, വി. ജയപ്രകാശ്, കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം മറിയം ഹസീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുല്ല കുമാരനെല്ലൂര്‍, സവാദ് ഇബ്റാഹിം, ജി. അബ്ദുല്‍ അക്ബര്‍, എം.ടി അഷ്റഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."