കുടിവെള്ള പദ്ധതികള്‍ക്ക് മുന്‍തുക്കം; ഇന്നസെന്റ് എം.പിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു
അങ്കമാലി: കുടിവെള്ള പദ്ധതികള്‍ക്ക് മുന്‍തുക്കം നല്‍കി എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതികള്‍ ഇന്നസെന്റ് എം.പി പ്രഖ്യാപിച്ചു. പിന്നോക്ക ഗ്രാമീണആദിവാസി മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. ഒട്ടാകെ രണ്ടേകാല്‍ കോടി രൂപയാണ് വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി ചെലവഴിക്കുക.
പതിറ്റാണ്ടുകളായി കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. കയ്പമംഗലം അസംബ്ലി മണ്ഡലത്തിലെ എടത്തുരുത്തി ഗ്രാമപഞ്ചായത്തിലുള്ള കാടായിക്കുളം കുടിവെള്ള പദ്ധതിക്കായി 67.5 ലക്ഷം, ആലുവ എടത്തല കുര്‍ളാട് പട്ടിക ജാതി കോളനി കുടിവെള്ള പദ്ധതി 15 ലക്ഷം, പുളിയിലപ്പാറ ആദിവാസി കോളനി കുടിവെള്ള പദ്ധതി 69 ലക്ഷം, വളയന്‍ചിറങ്ങര കുടിവെള്ള പദ്ധതി44 ലക്ഷം, കടമറ്റം കുടിവെള്ള പദ്ധതി10 ലക്ഷം, കരിമുഗള്‍ എഅഇഠ പട്ടികജാതി കോളനി കുടിവെള്ള പദ്ധതി10 ലക്ഷം, കുന്നിക്കുരുടി പട്ടികജാതി കോളനി കുടിവെള്ള പദ്ധതി10 ലക്ഷം എന്നീ പദ്ധതികളാണ് എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നത്.
ആദിവാസി പട്ടികജാതി കോളനികള്‍, കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതിലൂടെ നിറവേറ്റപ്പെടുകയെന്ന് എം.പി പറഞ്ഞു. സര്‍ക്കാര്‍ സ്‌കുളുകളിലെ വിദ്യാഭ്യാസന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനാണ് അടുത്ത ഊന്നല്‍. വിവിധ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും ബസുകള്‍ വാങ്ങുന്നതിനുമായി 85 ലക്ഷം രൂപ വകയിരുത്തി.
എറിയാട് കേരളവര്‍മ്മ ഹൈസ്‌കൂള്‍, കീഴില്ലം ഗവ.യു.പി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് എല്‍.പി സ്‌കൂള്‍, പെരുമാനി ഗവ.യു.പി സ്‌കൂള്‍, അകനാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, എന്നീ സ്‌കൂളുകള്‍ക്ക് ബസുകള്‍ വാങ്ങുന്നതിന് തുക അനുവദിച്ചു. എം.പി നടപ്പാക്കുന്ന 'സുരക്ഷിത യാത്ര, സുന്ദര യാത്ര' പദ്ധതിയുടെ ഭാഗമായാണ് ഇത്. അങ്കമാലി മുക്കന്നൂര്‍, മഞ്ഞപ്ര സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 31 ലക്ഷം രൂപ വകയിരുത്തി. ആരോഗ്യ മേഖലയിലും പദ്ധതികള്‍ നടപ്പാക്കും. എം.പി ഫണ്ടുപയോഗിച്ച് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. മറ്റൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ 22 ലക്ഷം രൂപയും അനുവദിച്ചു. 10 കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി. അംഗന്‍വാടികള്‍,വായനശാലകള്‍ എന്നിവക്കായി 50 ലക്ഷം രുപയും റോഡ് നിര്‍മ്മിക്കാനായി 32 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."