കെ.എസ്.ആര്.ടി.സി ഓഫിസിലെ ഹാജര്‍ തട്ടിപ്പ് ഒതുക്കിത്തീര്‍ത്ത നടപടി വിവാദമായി
ആലുവ: കെ.എസ്.ആര്.ടി.സി.യിലെ ഹാജര്‍ തട്ടിപ്പ് ഒതുക്കിത്തീര്‍ത്ത നടപടി വിവാദമാകുന്നു. കെ.എസ്.ആര്.ടി.സി ആലുവ ഡിപ്പോയ്ക്ക് കീഴിലെ സ്റ്റോര്‍ അസിസ്റ്റന്റ് നടത്തിയ ഡ്യൂട്ടി തട്ടിപ്പാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഓഫീസുമായി ഒതുക്കിത്തീര്‍ത്തത്.
സ്റ്റോര്‍ ഡിപ്പോ അസിസ്റ്റന്റിന് കഴിഞ്ഞാഴ്ചയില്‍ ഒരു ദിവസം ലീവ് അനുവദിക്കണമെന്ന് ആവശ്യം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഈ ദിവസം സ്റ്റോര്‍ അസിസ്റ്റന്റായ ജീവനക്കാരി ജോലിയ്ക്ക് ഹാജരാകാതെ തന്നെ ജോലിയ്ക്ക് ഹാജരായതായി കാണിച്ച് ഒപ്പിടുകയായിരുന്നു.
എന്നാല്‍ ഈ സംഭവം മറ്റു ജീവനക്കാരാണ് കണ്ടുപിടിച്ചത്. സംഭവം വിവാദമായതോടെ ഭരണകക്ഷി യൂണിയന് അംഗമായ സ്റ്റോര്‍ അസിസ്റ്റന്റിന്റെ ഹാജര്‍ തട്ടിപ്പ് രഹസ്യമായി ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇത്തരത്തിലുള്ള കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ ഹാജര്‍ തട്ടിപ്പ് 5 വര്‍ഷം മുന്‍പ് കേരള നിയമസഭ സമിതി ആലുവ കെ.എസ്.ആര്.ടി.സി ഡിപ്പോ സന്ദര്‍ശന വേളയില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഈ കേസില്‍ പ്രതിയായ കെ.എസ്.ആര്.ടി.സി. ജീവനക്കാരി മറ്റൊരു വകുപ്പിലേക്ക് ജോലി മാറിപ്പോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."